ആരോഗ്യപൂർണമായ മഴക്കാലം ആയുർവേദത്തിലൂടെ
ആരോഗ്യപൂർണമായ മഴക്കാലം ആയുർവേദത്തിലൂടെ ശരീരത്തിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള ഭക്ഷണക്രമവും ജീവിതശൈലി പരിഷ്‌ക്കരണങ്ങളും സംയോജിപ്പിച്ച് മഴക്കാലത്ത് ശുപാർശ ചെയ്യുന്ന ആയുർവേദ ചികിത്സകളുമാണ് കർക്കിടക ചികിത്സ. ഭക്ഷണ നിർദ്ദേശങ്ങൾ മഴക്കാലത്ത് പിന്തുടരുന്ന ഭക്ഷണക്രമം സമീകൃതമായിരിക്കണം, അത് അഗ്നിയെ ഉത്തേജിപ്പിക്കുകയും ആരോഗ്യകരമായ ദഹനത്തിന് സഹായിക്കുകയും ചെയ്യും. ദിവസം മുഴുവൻ ചെറുചൂടുള്ള വെള്ളം കുടിക്കുക. എളുപ്പത്തിൽ ദഹിക്കുന്നതും ചൂടുള്ളതും ലഘുവും ആയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. മിതമായ മധുരവും, പുളിയും ,ഉപ്പും ഉള്ള ഭക്ഷണങ്ങൾ കഴിക്കുക. ഭക്ഷണത്തിൽ ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, …