യോഗയും ആരോഗ്യവും
യോഗയും ആരോഗ്യവും എല്ലാവർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ യോഗയുടെ പ്രാധാന്യംആണ് ഇത് സൂചിപ്പിക്കുന്നത്.ഭാരതീയ തത്വചിന്തകളിൽ നിന്ന് ഉടലെടുത്ത ഒരു ശാസ്ത്രമാണ് യോഗ. യോജിപ്പിക്കുക എന്നർത്ഥമുള്ള യുജ് എന്ന പദത്തിൽ നിന്നാണ് യോഗ എന്ന വാക്കുണ്ടായിട്ടുള്ളത്. മനസ്സും ശരീരവും തമ്മിൽ യോജിപ്പിക്കുക ജീവാത്മാവും പരമാത്മാവും തമ്മിൽ യോജിപ്പിക്കുക എന്നൊക്കെയാണ് ഇതിന്റെ അർത്ഥം. മനസ്സിന്റെ ചിന്തകൾ നിയന്ത്രിച്ച് മനസ്സിനെ ശാന്തമാക്കുക എന്നതാണ് യോഗ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. യോഗയുടെ ആത്യന്തികമായ ലക്ഷ്യം മോക്ഷമാണ് …