എന്താണ് എൻഡോമെട്രിയോസിസ്?

ഗര്‍ഭാശയത്തിന്‍റെ ഉള്‍വശത്തെ സ്തരമാണ് എന്‍ഡ്രോമെട്രിയം. ഗര്‍ഭധാരണം നടക്കാത്ത സാഹചര്യത്തില്‍ ആര്‍ത്തവ രക്തത്തോടൊപ്പം ഇവ പൊഴിഞ്ഞു പുതിയ സ്തരം രൂപപ്പെടും . ഈ കോശങ്ങള്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റേതെങ്കിലും ശരീരഭാഗത്തു വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്
അണ്ഡാശയം ഉദരത്തിന്‍റെ ഉള്‍ഭാഗം അണ്ഡവാഹിനി കുഴലുകള്‍ എന്നിവിടങ്ങളിലാണ് സാധാരണയായി കാണപ്പെടുന്നത് സാധാരണയായി സിസ്റ്റ് ചോക്ലേറ്റ് സിസ്റ്റ് രൂപത്തിലും ഇവ ശരീരത്തില്‍ വളരുന്നു.

രോഗലക്ഷണങ്ങള്‍ :
 

1. കഠിനമായ വേദനയോടുകൂടിയആര്‍ത്തവം
2. അടിവയറ്റില്‍ വേദന
3. നടുവേദന
4. വയറു വീര്‍ക്കുക
5. വന്ധ്യത

രോഗത്തെ തിരിച്ചറിയാം :
 

ആര്‍ത്തവത്തോടനുബന്ധിച്ചുള്ള അസ്വസ്ഥതകള്‍ക്കു സമാനമാണ് എന്‍ഡോമെട്രിയോസിന്‍റെ രോഗലക്ഷണങ്ങളും. രോഗം തിരിച്ചറിയാനും കൃത്യമായ ചികിത്സയെടുക്കുവാനും താമസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതു തന്നെ.
ശരീരികപരിശോധന അള്‍ട്രാസൗണ്ട് സ്കാന്‍ സി ടി, എം ആർ ഐ, തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ എന്‍ഡ്രോമെട്രിയൊസിസ് കണ്ടെത്താന്‍ കഴിയും.. എന്നാല്‍ ലാപ്രോസ്കോപ്പി പരിശോധനയാണ് രോഗംകണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമായി കണക്കാക്കുന്നത്.
ചികിത്സ എങ്ങനെ
രോഗത്തിന്‍റെ തീവ്രമായ ആശ്രയിച്ചാണ് എന്‍ഡോമെട്രിയോസിസിന്‍റെ ചികിത്സ. താക്കോല്‍ ദ്വാര ശസ്ത്രകൃയ നടത്തി രോഗം ഏത് സ്റ്റേജിലാണെന്നും മനസ്സിലാക്കിവേണം ചികിത്സ നടത്താന്‍ വേദന സംഹാരികള്‍ കഴിച്ചും എന്‍ഡൊമെട്രിയം കോശങ്ങള്‍ നിക്കം ചെയ്തുമൊക്കെ എന്‍ഡ്രോമെട്രിയോസിനെ പ്രതിരോധിക്കാം. ചിലഘട്ടത്തില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നത് വരെ ഈ രോഗത്തിനു പ്രതിവിധിയായി നിര്‍ദ്ദേശിക്കാറുണ്ട്.
എന്‍ഡോമെട്രിയോസിസ് മൂലം ഒരു സ്ത്രീ നേരിടുന്ന പ്രാഥമീക പ്രശ്നം എന്താണ് എന്നതിനാലാണ് ആയുര്‍വേദം ശ്രദ്ധിക്കുന്നത്. വേദനയാണോ വന്ധ്യതയോണോ അതോ രണ്ടും കൂടിയതാണോ എന്നുള്ളതു വിലയിരുത്തി അതനുസരിച്ചു ചികിത്സയിലും മാറ്റം വരുത്തുന്നതിനു പൊതുവായ ആരോഗ്യപരിപാലനത്തിനും രോഗപ്രതിരോധശേഷിക്കും ഊന്നല്‍ നല്‍കുകയും ചെയ്യുന്നു.
എന്‍ട്രോമെട്രീയോസിസ് ഉള്ളവരില്‍ അടിസ്ഥാനപരമായി വാതദോഷം മുന്നിലുള്ളതിനാല്‍ വാതത്തെ ശമിപ്പിക്കുന്ന തരത്തിലുള്ള ഔഷദങ്ങളും, വസ്തി മുതലായ ക്രിയാ കര്‍മ്മങ്ങളും ചെയ്യാവുന്നതാണ്. രക്തധാതുവിന്‍റെ സ്വാധീനം ഉള്ളതിനാല്‍ പിത്തശമനം ചികിത്സയില്‍ പരിഗണിക്കും .

ഇവ ശ്രദ്ധിക്കാം :
 

26 വയസ്സിനുള്ളില്‍ ആദ്യത്തെ കുഞ്ഞിനെ പ്രസവിക്കുകയും അതിനെ പാലൂട്ടുകയും ചെയ്യുക ഗര്‍ഭധാരണത്തോളം മികച്ച ചികിത്സ മറ്റൊന്നില്ല.
സ്ത്രീ ഹോര്‍മോണ്‍ ആയ ഈസ്ട്രജന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഒഴിവാക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.
ജീവിതശൈലിയിലും ആഹാരത്തിലും മാറ്റങ്ങള്‍ വരുത്തുക. ശരിയായ വ്യായാമം സമയത്ത് ആവശ്യാനുസരണം ഉറക്കം മിതമായും വിശപ്പിനനുസരിച്ചും ഭക്ഷണം എന്നി വ ശീലമാക്കുക.
കുടുംബത്തില്‍ രക്തബന്ധമുള്ള സ്ത്രീകളില്‍ ഇതേ പ്രശ്നം ഉണ്ടെങ്കില്‍ വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്.
ഋതുമതികളായികഴിഞ്ഞാല്‍ പെണ്‍കുട്ടികളുടെ ഓരോ ആര്‍ത്തവത്തിലും അമ്മയുടെ കൃത്യമായ ശ്രദ്ധയുണ്ടവണം. കൃത്യമല്ലാത്ത ആര്‍ത്തവം, അധികവേദന അസ്വസ്ഥതകള്‍ തുടങ്ങിയവ ഉണ്ടായാല്‍ എത്രയും വേഗം പരിശോധനകള്‍ നടത്തി കുട്ടിക്ക് എന്‍ഡോംെട്രിയോസിസ് ഇല്ലെന്ന് ഉറപ്പ് വരുത്തുക.

Author : Dr.Namitha.V.Haridas MS (Ayu)

Assistant Professor, Dept of Prasooti Tantra & Stri Roga