AMRUTAKALA -VISHAKALA VISHAVAIDYAJYOTSNIKA
പൂർവപക്ഷപ്രതിപദം മുതലായമൃതിൻ കല
വലത്തേഭാഗമേ കൂടെക്കയറും പുരുഷന്നിഹ.
മറുഭാഗമിറങ്ങീടും കൃഷ്ണപക്ഷേ ക്രമാൽ പുനഃ
നാരിക്കിടത്തുഭാഗത്തു കാണേണം സ്ഥാനമിങ്ങനേ.
In males, Amritakala moves upwards from the right side of the body and then moves downward through left side respectively. Amritakala climbs from Purvapaksha prathipada to Krishna paksha respectively. In female, the position of Amritakala is on the left side of the body.
സുധാകല കരേറുന്നോരംഗവും പറയാം കമാൽ
അംഗുഷ്ഠം പാദവും സന്ധി ജാനു ഗുഹ്യം ച നാഭിയും.
ഹൃദയം കുചവും കണ്ഠം നാസികാനേത്രകർണ്ണവും
ഭ്രൂമധ്യം നെറ്റി മൂർദ്ധാവും സ്ഥാനങ്ങൾ പതിനഞ്ചിവ
there are 15 sthana for Amrutha kala during Shukla paksha(arohanam) and Krishna paksha(avarohanam) they are
1. Angusta
2. Pada
3. Sandhi
4. Janu
5. Guhya
6. Nabhi
7. Hridayam
8. Kucham
9. Kantam
10.Nasika
11. Nethra
12. Karnam
13. Bhru madhyam
14. Lalatam
15. Moordha
സുധായാസ്സപ്തമേ സ്ഥാനേ വിഷവും നിൽക്കുമെപ്പൊഴും
The vishakala will always remain in the seventh position from the amritha kala.
സുധാകല വിമർദ്ദിച്ചാൽ തീർന്നു പോം വിഷമൊക്കെയും.
തഥാ വിഷാംഗം മർദ്ദിച്ചാലേറെ വർദ്ധിച്ചുപോം വിഷം
അതുകൊണ്ടതു ചെയ്യൊല്ലാ ചെയ്തീടിൽ പാപമായ് വരും.
വിഷം നിൽക്കുന്നോരംഗത്തിൽ കടിപെട്ടുവതെങ്കിലോ
ശീഘം മൃത്യുവരും രക്ഷ പലതും ചെയ്കിലും തദാ.
സുധാകലായാം ദംശിച്ചു ഗുളികൻ തന്നെയെങ്കിലും
വിഷപീഡകളുണ്ടാകയില്ല പീയൂഷവീര്യതഃ
If one do vimarddana on the site where sudhakala is situated, it will subside the effect of visha. In the other hand if anga where vishakala is situated is massaged the ill effect of visha will increase. This should be carefully avoided. Poisonus bite in visha kala sthana leades immediate death, even if every Raksha karma is done. Poisonus bite in amritha kala sthana leads to easy recovery from effect of poison.
കണ്ഠത്തിൽ ക്ഷ്വേളമാകുമ്പോൾ ഭക്ഷിക്കുന്നവയൊക്കെയും
ക്ഷ്വേളാകാരം സ്മരിച്ചീടിൽ ക്ഷ്വേളാമായ്പോം ഭുജിച്ചത്.
സുധാകല വരും കാലമമൃതാം വിഷമെങ്കിലും
അതുകൊണ്ടമൃതായിട്ടു നിരൂപിച്ചു ഭുജിക്കണം.
ഏവം സ്മരിച്ചു ഭക്ഷിച്ചാൽ ബുദ്ധിപുഷ്ടിബലങ്ങളും
കാന്തിയാരോഗ്യമായുസ്സും വർദ്ധിച്ചീടും സുഖാദിയും.
ദുഃഖാപമൃത്യു പലിതജ്വരാതങ്കാദിയും കെടും
When, vishakala is situated in kanta desha, the food the person consuming will become visha, even if he thinks it as poison. If the amritha kala is situated in the kanta desha, one should think the food as Amrutha, even if it is visha. He who dose the same will gain, budhi, Pushti, balam, kanthi, arogyam, ayus, sukha. And dukkha, apamrithyu, palitha, athanka will not manifest
അമൃതിൻ കല ഗുഹ്യത്തിൽ വരുമ്പോൾ വശ്യമാം തദാ.
സുധാകല വിമർദ്ദിച്ചാൽ ചുംബിച്ചീടുകിലും തദാ
ഗാഢമായ് നോക്കിയെന്നാലും വശ്യായ ഭവതി ക്രമാൽ
Staring, vimarddana, or chumbana over the area, When amrita kala situated in guhya desha is vashyam
സുധാകലേടെ മദ്ധ്യത്തിൽ ചിന്തിപ്പൂ പ്രാണവായുവേ
നിത്യവും ദൃഢമായെന്നാലായുസ്സുണ്ടായ് വരും നൃണാം.
കാന്തിയും പുഷ്ടിയും ശ്രീയും വയസ്സ്തംഭമതും വരും
സമ്പത്തേജോദേഹരക്ഷാകരമായും വരും പരം.
If, one thinks strongly, that the prana is situated in the middle of amritha kala, he will have, ayus, kanthi, Pushti, shree, vayasthambha, sambath, thejas, and it is deha Rakshakaram.
Author : Dr.Amal Chandra
PG scholar
Department of AGADATANTRA