ഹ്രസ്വ ദൃഷ്ടി

എന്താണ് ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ  :

അടുത്തുള്ള വസ്തുക്കളെ കൃത്യമായി കാണാൻ സാധിക്കുകയും എന്നാൽ  ദൂരെയുള്ള വസ്തുക്കളെ അവ്യക്തമായി  മാത്രം കാണുകയും ചെയ്യുന്ന അവസ്ഥയാണ് മയോപ്പിയ , അഥവാ ഹ്രസ്വദൃഷ്ടി എന്ന് പറയുന്നത് .

ആകെ ജനസംഖ്യയുടെ 6.9% ആളുകളും മയോപ്പിയ മൂലം ബുദ്ധിമുട്ടുന്നു. പ്രധാനമായും ഈ രോഗം 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികളിലാണ്  കാണപ്പെടുന്നത്. എന്നാൽ ഈ രോഗം 20 നും 40 നും ഇടയിൽ പ്രായമുള്ളവരിൽ കൂടുതൽ സ്ഥിരത കൈവരിക്കുന്നു. 

കാരണങ്ങൾ :
  • അകലെയുള്ള വസ്തുക്കളുടെ പ്രതിബിംബം റെറ്റിനയിൽ പതിക്കുന്നതിനു  പകരം റെറ്റിനയ്ക് മുന്പിൽ പതിക്കുന്നതാണ്  മയോപ്പിയക്ക് കാരണം .
  • നേത്ര  ഗോളത്തിന്റെ നീളം കൂടുന്നതും, ലെൻസിന്റെ വക്രത കൂടുന്നതും  മൂലമാണ്  ഇത് സംഭവിക്കുന്നത് .
  • റെറ്റിന ഡിറ്റാച്മെന്റ് , തിമിരം , ഗ്ലോക്കോമ എന്നിവ ഹ്രസ്വദൃഷ്ടിയുമായി ബന്ധപ്പെട്ട അപകട സാധ്യതകൾ ആണ്.

നിങ്ങൾക്ക്  വ്യക്‌തമായി കാണണമെങ്കിൽ പ്രകാശ കിരണങ്ങൾ കണ്ണിന്റെ മുൻപാലികളിലൂടെ [കോർണിയയും ലെൻസും ] സഞ്ചരിക്കണം . പ്രകാശത്തെ റെറ്റിനയിൽ പതിപ്പിക്കാൻ കോർണിയയും ലെൻസും ഒരുമിച്ചു പ്രവർത്തിക്കുന്നു.അങ്ങനെ പ്രകാശം റെറ്റിനയിൽ പതിച്ച് അവിടെനിന്നും തലക്കച്ചോറിലേക്ക് പോകുന്ന സംവേദനത്തിന്റെ ഫലമായി നിങ്ങൾക്കു ഒരു വസ്തുവിനെ കാണാൻ സാധിക്കുന്നു.

എന്നാൽ പല കാരണങ്ങൾകൊണ്ടും വെളിച്ചം റെറ്റിനയ്ക് മുൻപിൽ പതിക്കുമ്പോൾ അത് വേണ്ടരീതിയിൽ കേന്ദ്രീകരിക്കാതെ പോകുന്നു . തൽഫലമായി മങ്ങിയ കാഴ്‌ച ഉണ്ടാകുന്നു.

മയോപ്പിയ ഉണ്ടാകുന്നതിനു ജനിതകമായ ഘടകങ്ങളും പാരിസ്ഥിതിക ഘടകങ്ങളും പങ്കുവഹിക്കുന്നു .

1. അടുത്ത വസ്തുക്കളിൽ കൂടുതലായി ശ്രദ്ധിക്കേണ്ടി വരിക 

2. അപര്യാപ്‌തമായ വെളിച്ചത്തിൽ വീടിനകത്തു കൂടുതൽ സമയം ചിലവഴിക്കുക

3. മൊബൈൽ ഫോൺ , ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ  അമിതമായ ഉപയോഗം

4. കാഴ്‌ചക്ക്  ആവശ്യമായ പോഷകങ്ങളുടെ അപര്യാപ്‌തത 

തുടങ്ങിയവ ഹ്രസ്വദൃഷ്ടിയിലേക്ക്നയിക്കുന്നു 

കുട്ടികളിലെ പ്രമേഹം , ചൈൽഡ് ഹൂദ്  ആർത്രൈറ്റിസ് , യുവിയായിറ്റിസ്,എസ് . എൽ . ഇ . എന്നിവയുള്ള കുട്ടികളിൽ മയോപ്പിയ കൂടുതലായി കണ്ടു വരുന്നു.

 
ലക്ഷണങ്ങൾ  :

1) മങ്ങിയ  ദൂരക്കാഴ്‌ച 

2) തലവേദന 

3) കണ്ണ് ചൊറിച്ചൽ

 4) കണ്ണിൽ നിന്ന് വെള്ളം വരിക 

പ്രതിരോധ മാർഗ്ഗങ്ങൾ :

a) മയോപ്പിയയ്ക്ക് കാരണമാകുന്ന പാരിസ്ഥിതിക ഘടകങ്ങളിൽ മാറ്റം വരുത്തുക എന്നതാണ്  നമുക്ക് ചെയ്യാൻ കഴിയുന്ന പ്രധാനമായ കാര്യം.  

b)വെളിച്ചം കുറഞ്ഞ മുറികളിൽ അധിക നേരം ഇരിക്കാതിരിക്കുക. 

c)മൊബൈൽ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവ ദീർഘനേരം ഉപയോഗിക്കുന്നത് കഴിവതും ഒഴിവാക്കുക. 

d) ആഹാരത്തിൽ കൂടുതൽ ഇലക്കറികൾ, പച്ചക്കറികൾ,  ലിവർ,  മുട്ട,   തുടങ്ങിയവ ഉൾക്കൊള്ളിച്ചു ജങ്ക്‌ഫുഡ്‌സ്  മുഴുവനായി ഒഴിവാക്കുക എന്നത്  അവയിൽചിലറ്റാണ്. 

ചികിത്സാ രീതികൾ 

1. ആയുർവേദ ശാസ്ത്രപ്രകാരം ഊർധ്വജത്രുഗദമായ രോഗങ്ങൾക്ക്  നസ്യം ചെയ്യുക എന്നതാണ് പ്രധാന ചികിത്സ.  അതുകൊണ്ട്  തന്നെ മയോപ്പിയയിലും നസ്യം ചെയ്യുന്നത് വഴി നല്ലൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുന്നു.  

2. ശിരോധാര,  അഞ്ജനം,  തർപ്പണം എന്നീ ചികിത്സാ രീതികളും പ്രയോജനപദമാണ്. 

3. ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ കൊണ്ടും,  കൃത്യമായ ചികിത്സാ രീതികൾ കൊണ്ടും മയോപ്പിയ എന്ന രോഗത്തെ തുടക്കത്തിൽ തന്നെ കണ്ടുപിടിക്കുവാനും ചികിത്സിച്ചു  ഭേദമാക്കുവാനും നമുക്ക് സാധിക്കുന്നതാണ്.